പട്ന: ജനതാ പരിവാര്‍ സഖ്യത്തിന് തിരിച്ചടിയായി ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ ട്വീറ്റ് വിവാദം. ആര്.ജെ.ഡിയുമായുള്ള സഖ്യത്തിലൂടെ എങ്ങനെയാണ് ബിഹാറിന്റെ വികസനം ഉറപ്പാക്കുകയെന്ന ട്വിറ്റര്‍ ചോദ്യത്തിന് മറുപടി നല്‍കിയാണ് നിതീഷ് പുലിവാലു പിടിച്ചത്.
‘ പാമ്പുകള്‍ വളഞ്ഞാലും സുഗന്ധം നഷ്ടമാകാത്ത ചന്ദനമരം പോലെയാണ് സല്സ്വഭാവികളായ ആളുകള്‍’ എന്നാണ് നിതീഷ് ട്വീറ്റ് ചെയ്തത്. ലാലുവാണ് പാമ്പെന്നും ചന്ദനമരവും പാമ്പും തമ്മിലുള്ള സഖ്യം വിചിത്രമാകുമെന്നും ബി.ജെ.പി പരിഹസിച്ചു. ആര്.ജെ.ഡിയെയാണ് നികേഷ് ഉദ്ദേശിച്ചതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ തന്റെ വാക്കുകള്‍ ദുര്‍വ്യഖ്യാനം ചെയ്തെന്ന് നിതീഷ് കുറ്റപ്പെടുത്തി.
Discussion about this post