കാനോ: ഇസ്ലാമിക ഭീകരസംഘടനയായ ബോക്കോ ഹറാം കാമറൂണില്‍ 50ലേറെപ്പേരെ കൊലപ്പെടുത്തി. വത്യസ്ത സ്ഥലങ്ങളില്‍ നടന്ന രണ്ട് ചാവേറാക്രമണങ്ങളിലാണ് 50 ലേറെപ്പേര്‍ കൊല്ലപ്പെട്ടത്. തെക്കന്‍ കാമറൂണിലെ മറോവയില് നടന്ന ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടപ്പോള്‍ 42 പേര് തെക്കുകിഴക്കന്‍ നൈജീരിയയിലെ ഗോംബെയില്‍ കൊല്ലപ്പെട്ടു.
സംഭവത്തിന്റെ ഉത്തരവാദിത്തവം ബോക്കോഹറാം ഏറ്റെടുത്തിട്ടുണ്ട്. നിങ്ങള്‍ പ്രതീക്ഷിക്കുന്നിടത്തു നിന്നല്ല തങ്ങള്‍ വരികയെന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ശക്തരാണ് തങ്ങള്‍ എന്നുമുളള അടിക്കുറിപ്പോട് കൂടിയ വീഡിയോ ബോക്കോഹറാം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.നൈജീരിയയില്‍ കര്‍ശനമായ ഇസ്ലാമിക് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായാണ് ബോക്കോ ഹറാം ആക്രമണം ശക്തമാക്കിയതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം നൈജീരിയന്‍ പട്ടാളമേധാവിയുടെ വീടിന് നേരെ ഭീകരര്‍ അക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംഘടനക്കെതിരെ പോരാട്ടം ശക്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നൈജീരിയ അമേരിക്കയെ അറിയിച്ചതിന് പിന്നാലെയാണ് ബോക്കോഹറാം ഈ കൂട്ടക്കൊല നടത്തിയത്.
Discussion about this post