ഡല്‍ഹി: മുന്‍കൂട്ടി അറിയിക്കാതെ ഇന്ത്യയിലേക്കുള്ള തപാല്‍ സേവനങ്ങള്‍ പാക്കിസ്ഥാന് നിര്‍ത്തിവെച്ചതിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പാക്കിസ്ഥാന്റെ നടപടി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മുന്‍കൂട്ടി അറിയിക്കാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള തപാല്‍ മെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനമാണ് പാക്കിസ്ഥാന് എടുത്തതെന്ന് മാധ്യമങ്ങളോട് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി .
കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയിലേക്കുള്ള തപാല്‍ സേവനങ്ങള്‍ പാകിസ്ഥാന് നിര്‍ത്തിവച്ചിട്ടുണ്ട്. പാകിസ്ഥാന് ഇത് നിര്‍ത്തിയതിനുശേഷം ഉചിതമായ നടപടിയെടുക്കാന്‍ ഇന്ത്യയിലെ തപാല്‍ വകുപ്പും ആലോചിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
എല്ലാവരും ലോക തപാല്‍ യൂണിയന്റെ വ്യവസ്ഥയ്ക്ക് കീഴിലാണ്. പാകിസ്ഥാന്റെ തീരുമാനം ലോക പോസ്റ്റല്‍ യൂണിയന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. എന്നാല്‍ പാക്കിസ്ഥാന് പാക്കിസ്ഥാനാണ്, ഇന്ത്യയുടേതായ കത്തുകള്‍ മാത്രമാണ് പാക്കിസ്ഥാന് നിര്‍ത്തിവച്ചിരിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Discussion about this post