ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും രണ്ട് ശതമാനം മാത്രമേ വോട്ട് കുറഞ്ഞുള്ളുവെന്ന് കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ .സുരേന്ദ്രന്‍.ജാതിമത പരിഗണനയില്ലാതെ കോന്നിയിലെ ജനങ്ങള്‍ വോട്ട് ചെയ്തുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ കോന്നിയേയും ബിജെപിയ്ക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ പട്ടികയില്‍ എത്തിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ ഇത്രയും വോട്ട് നേടാനായത് ശുഭപ്രതീക്ഷ നല്‍കുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു
അതേസമയം എല്‍ഡിഎഫും യുഡിഎഫും സാമൂദായിക ദ്രൂവീകരണത്തിന് ശ്രമിച്ചുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.20 ദിവസത്തെ പ്രചാരണം കൊണ്ട് ഇത്രയും മുന്നേറ്റം നടത്താന്‍ ബിജെപിക്കായിയെന്നും സുരേന്ദ്രന്‍ പറഞ്ഞു
Discussion about this post