സംസ്ഥാനത്തു നടന്ന ആറ് ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഇതോടെ എല്‍ഡിഎഫിനുള്ള ജനകീയ അടിത്തറയും ജനപിന്തുണയും കൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ എല്‍ഡിഎഫിന്‍റെ അംഗബലം 91ല്‍ നിന്ന് 93 ആയി വര്‍ധിച്ചു. എല്‍ഡിഎഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ഉണ്ട് എന്നതിന് തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം. വട്ടിയൂര്‍ക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിലെ ദിശാസൂചകമായി മാറുകയാണെന്നും അതിനുള്ള തെളിവാണ് വിജയമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു
അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പാലാ ആവര്‍ത്തിക്കും എന്നാണ് എല്‍ഡിഎഫ് പറഞ്ഞത്. അത് ശരിയായി. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. അവിടെയാണ് നല്ല ഭൂരിപക്ഷം നേടി വി കെ പ്രശാന്ത് ജയിച്ചുകയറിയത്. അതേസമയം അരൂരിലെ തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു
ആരുടെയെങ്കിലും മുണ്ടിന്‍റെ കോന്തലയില്‍ കെട്ടിയിടപ്പെട്ടവരല്ല കേരളത്തിലെ ജനങ്ങള്‍. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുണ്ട്. മതനിരപേക്ഷതയുടചെ കരുത്താണ് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചത്. താനിപ്പോള്‍ പഴയതുപൊലെയൊന്നും പറയാത്തതുകൊണ്ട് കൂടുതലൊന്നും മിണ്ടാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
Discussion about this post