ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംങ്ങിനെതിരെയും അഴിമതി ആരോപണം ഉന്നയിച്ച് ബിജെപി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെയുള്ള അഴിമതി ആരോപണത്തിന് പിന്നാലെയാണിത്.
ഷിംലയിലെ എല്‍ഐസി ഏജന്റായ ആനന്ദ് ചൗഹാനുമായി വീര്ഭദ്രയ്ക്കുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. നികുതി ഇളവുകള്‍ നേടാന്‍ മുഖ്യമന്ത്രിയുമായുള്ള ബന്ധം ചൗഹാന് സഹായകമായെന്നാണ് ബിജെപിയുടെ ആരോപണം. വെന്‍ച്വര്‍ എനര്‍ജി ആന്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വീര്‍ഭദ്ര കൈക്കൂലി കൈപ്പറ്റിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ കേന്ദ്ര ടെലികോം മന്ത്രിയായ രവി ശങ്കര്‍ പ്രസാദ് ആണ് വീര്ഭദ്രയ്ക്കെതിരായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഇതിലെ സത്യം തെളിയുമെന്നും വീര്‍ഭദ്ര പ്രതികരിച്ചു.
Discussion about this post