ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിയെ വടക്കൻ സിറിയയിൽ യുഎസ് സൈന്യം നടത്തിയ രഹസ്യ ഓപ്പറേഷനിൽ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. രഹസ്യ ഓപ്പറേഷനിൽ ഐഎസ് നേതാവ് കൊല്ലപ്പെട്ടന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. യുഎസ് സ്‌പെഷ്യൽ ഫോഴ്‌സിന്റെ പ്രവർത്തനങ്ങൾ വടക്കൻ പ്രവിശ്യയായ ഇഡ്‌ലിബിനെ കേന്ദ്രീകരിച്ചായിരുന്നു.
കൊല്ലപ്പെട്ടത് ലക്ഷങ്ങൾ തലയ്ക്ക് വിലയിട്ട നേതാവാണെന്ന് ഞങ്ങൾക്ക് ഉയർന്ന ആത്മവിശ്വാസമുണ്ടെന്ന് യുഎസ് പ്രതിരോധ വകുപ്പ് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2011 ൽ ഒസാമ ബിൻലാദന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും വലിയ ഭീകരൻ ആണ് അൽബാഗ്ദാദി.
അതേസമയം നീഗൂഢത ഒളിപ്പിച്ച് ‘എന്തോ വലിയ കാര്യം സംഭവിച്ചുവെന്ന്’ ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. സിറിയയിൽ ഐഎസിനെതിരെ സൈനിക നടപടി സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോർട്ടുകൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പ്രസ്താവന നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
Discussion about this post