ഇന്ത്യൻ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജമ്മു കാശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണരേഖകളിലായിരുന്നു ഇത്തവണത്തെ ദീപാവലി ആഘോഷം. ഹെലികോപ്റ്ററിലാണ് ചൊവാഴ്ച മോദി അതിർത്തി ജില്ലയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തേക്ക് എത്തിച്ചേർന്നത്.
സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാനായി ഇത് മൂന്നാം തവണയാണ് മോദി കാശ്മീരിലേക്ക് എത്തിച്ചേരുന്നത്. 2014 ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം തന്റെ ആദ്യ ദീപാവലി സിയാച്ചിൻ ഹിമാനിയുടെ ബേസ് ക്യാമ്പ് സന്ദർശിച്ചായിരുന്നു ആഘോഷിച്ചത്. പാക്കിസ്ഥാന്റെയും ചൈനയുടെയും അതിർത്തികളിൽ വിവിധ സ്ഥലങ്ങളിൽ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.
എന്നാൽ ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ ശേഷം ഇതാദ്യമായാണ് സൈനികരോടൊപ്പം മോദി ദീപാവലി ആഘോഷിക്കാനായി എത്തുന്നത്.
Discussion about this post