സംവത് 3076ന് തുടക്കമിട്ടുള്ള മുഹൂർത്ത വ്യാപാരത്തിന് ഉജ്ജ്വലമായ തുടക്കം. നേട്ടത്തോടെയാണ് സൂചികകളിൽ വ്യാപാരം ആരംഭിച്ചത്. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 339 പോയന്റ് നേട്ടത്തിൽ 39,397ലെത്തി. നിഫ്റ്റിയാകട്ടെ 78 പോയന്റും ഉയർന്നു. 11662ലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. പ്രീ ഓപ്പൺ സെഷനിൽ നിഫ്റ്റി 11,700ന് മുകളിൽ പോയി. സെൻസെക്സാകട്ടെ 400 പോയന്റും ഉയർന്നു.
ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഇൻഫോസിസ്, ഐഷർ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ്, ഐടിസി, ടെക് മഹീന്ദ്ര, അൾട്ര ടെക് സിമെന്റ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.ഭാരതി എയർടെൽ, ഗ്രാസിം, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. മുഹൂർത്ത വ്യാപാരം പുരോഗമിക്കുകയാണ്. 7.15 വരെ വ്യാപാരം തുടരും.
Discussion about this post