പാകിസ്ഥാന് തുടര്‍ച്ചയായി വെടി നിര്ത്താല് കരാര്‍ ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി.ന്യൂഡല്‍ഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
കരസേന മേധാവി ബിപിന്‍ റാവത്ത്,നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍, വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഒക്ടോബര്‍ 20 മുതല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാന് വെടിവെപ്പ് നടത്തുകയാണ്. കൂടാതെ നുഴഞ്ഞു കയറ്റശ്രമങ്ങളും നടത്തുന്നുണ്ട്. കശ്മീരിലെ രജൗറി, കത്വാ, ഹിരാപുര്‍, നൗഷാര, ഉറി, തുടങ്ങിയ പ്രദേശങ്ങളിലും പാകിസ്ഥാന് കരാര്‍ ലഘിച്ച് പ്രകോപനം സൃഷ്ടിക്കുകയാണ്.
Discussion about this post