തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സിപിഎം പ്രവർത്തകർ. പോലീസ് കെട്ടിച്ചമച്ച കേസാണിതെന്ന് അലനും താഹയും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുവരെയും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി. കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്.
പോലീസ് ലഘുലേഖ പിടിച്ചെടുത്തിട്ടില്ലെന്ന് താഹ ഫസലും മാധ്യമങ്ങളോട് പറഞ്ഞു. ഇവർക്കെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കില്ലെന്ന് ഐജി അശോക് യാദവ് പ്രതികരിച്ചതിനു പിന്നാലെയാണ് ഇരുവരും കള്ളക്കേസിലാണ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞത്.
രണ്ട് വിദ്യാർത്ഥികൾക്കെതിരെയും കൃത്യമായ തെളിവുണ്ടെന്നും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന വ്യക്തമായ രേഖകൾ ലഭിച്ചിട്ടുണ്ടെന്നും ഐജി അശോക് യാദവ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Discussion about this post