മാവോയിസ്റ്റ് ലഘുലേഖ സൂക്ഷിച്ചു എന്നാരോപിച്ച് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് പിടിച്ചടുത്ത പുസ്തകങ്ങളില്‍ സിപിഎം ഭരണഘടനയും. പാലാട്ട്നഗറിലെ അലന്റെ വീട്ടില്‍ നിന്നാണ് പാര്‍ട്ടി ഭരണഘടന പിടിച്ചെടുത്ത് നിരോധിത പുസ്തകമായി പൊലീസ് അവതരിപ്പിച്ചത്.
റെയ്ഡിന് ശേഷം പിടിച്ചെടുത്ത വസ്തുക്കള്‍ പൊലീസ് നിരത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രാദേശിക നേതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. നിരോധിത പുസ്തകങ്ങളെന്ന് രേഖപ്പെടുത്താന്‍ വച്ചതിന്റെ കൂട്ടത്തില്‍ നിന്ന് പൊലീസിനെക്കൊണ്ട് ഇത് തിരികെ വയ്പ്പിക്കുകയായിരുന്നു.
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്.
അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ജീവപര്യന്തം വരെ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ്. യുഎപിഎ 20, 38, 39 വകുപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. നിരോധിക സംഘടനകളില്‍ അംഗമായി, ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.
Discussion about this post