മോഹന്‍ലാലിനെ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ വിജയം സമ്മാനിച്ച ചിത്രമായിരുന്നു. ചിത്രം 150 കോടി പിന്നിട്ടത് വെറും 21 ദിവസങ്ങള്‍ കൊണ്ടാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദീപാവലി ദിവസം ആയിരുന്നു പ്രശസ്ത ഹിന്ദി ചാനൽ ആയ സോണി മാക്സിൽ ലൂസിഫറിന്റെ ഹിന്ദി ഡബ്ബ് വേർഷന്റെ പ്രീമിയർ നടന്നത്.യൂട്യുബിലും ലൂസിഫറിന്റെ ഹിന്ദി വേർഷൻ. റിലീസ് ചെയ്തു. ടെലിവിഷനിൽ വലിയ സ്വീകരണം നേടിയത് പോലെ യൂട്യുബിലും ഗംഭീര സ്വീകരണം ആണ് ഈ ചിത്രം നേടുന്നത്.
ഒക്ടോബർ 28 നു യൂട്യൂബിൽ എത്തിയ ഈ ഹിന്ദി വേർഷൻ വെറും നാലു ദിവസങ്ങൾ കൊണ്ട് കണ്ടത് 22 ലക്ഷത്തിൽ അധികം പ്രേക്ഷകർ ആണ്. ഗംഭീര പ്രതികരണം ആണ് ഈ ചിത്രം കണ്ട നോർത്ത് ഇന്ത്യൻ പ്രേക്ഷകരിൽ നിന്നും പാകിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
Discussion about this post