പാലക്കാട്: വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂഡിഎഫ് ആഹ്വാനം ചെയ്ത് പാലക്കാട് ജില്ല ഹര്‍ത്താല്‍ നാളെ.
രാവിലെ ഒമ്പത് മണി മുതല്‍ ആറ് മണിവരെയാണ് ഹര്‍ത്താല്‍.
ഇതിനിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നടത്തുന്ന ഉപവാസം തുടങ്ങി.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഉപവാസസമരം ഉദ്ഘാടനം ചെയ്തത്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും സമരം നടത്തുന്നുണ്ട്. നാട്ടുകാരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്നലെയാണ് ആരംഭിച്ചത്.
വാളയാര്‍ കേസില്‍ ഇടക്കാലത്ത് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച ജലജ മാധവനെതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നു. ജലജ മാധവന് കേസ് അട്ടിമറിച്ചെന്നും പ്രധാന സാക്ഷികളെ വിസ്തരിച്ചില്ലെന്നും ആണ് ബി.ജെ.പി ആരോപിക്കുന്നത്. വിഷയത്തില്‍ ബിജെപിയും ശക്തമായി സമരരംഗത്തുണ്ട്.
Discussion about this post