അയോധ്യ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ തീവ്രവാദ സംഘം ഉത്തർപ്രദേശിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇതെ തുടർന്ന് ഏജൻസികളടക്കം സംസ്ഥാനത്ത് അതീവ ജാഗ്രതയിലാണ്. ഏഴ് തീവ്രവാദികൾ നേപ്പാൾ വഴി യുപിയിൽ പ്രവേശിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു.
ഏഴ് അംഗങ്ങളുളള സംഘമാണ് പ്രധാനമായും ഇന്ത്യയിലേക്ക് പ്രവേശിച്ചിരിക്കുന്നതെന്നാണ് ഏജൻസികൾക്ക് കിട്ടയിട്ടിരിക്കുന്ന വിവരം. അയോധ്യ, ഫൈസാബാദ്, ഗോരഖ് പൂർ എന്നിവിടങ്ങളിൽ തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്ന് കരുതുന്നത്. ഏഴ് ഭീകരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാർ അഹമ്മദ്, മുഹമ്മദ് കൗമി ചൗധരി എന്നിവരാണ് സംഘത്തിലുളളത്. അയോധ്യ കേസ് വിധി വരാനിരിക്കെ തീവ്രവാദികളെത്തിയെന്ന വിവരത്തെ തുടർന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post