കർതാർപൂർ ഇടനാഴി നവംബർ ഒൻപതിന് തുറക്കുന്നതിന് മുന്നോടിയായി പാക്കിസ്ഥാൻ പുറത്തുവിട്ട ഔദ്യോഗിക കർതാർപൂർ ഗാനം വിവാദമാകുന്നു. തീർത്ഥാടകരെ സ്വാഗതം ചെയ്യുന്ന വീഡിയൊ പാക്കിസ്ഥാൻ പുറത്തിറക്കി. പാക്കിസ്ഥാൻ സർക്കാർ ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് മൂന്ന് ഭാഗങ്ങളായാണ് വീഡിയൊ പുറത്തു വിട്ടത്. കൊല്ലപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദിയായ ജർനെൽ സിംഗ് ഭീന്ദ്രൻവാലെയുടെ പോസ്റ്റുകൾ വീഡിയൊയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ആശങ്കയോടെ ആണ് ഇന്ത്യ കാണുന്നത്.
Official Song of Kartarpur Corridor Opening Ceremony.
(1/3) #PakistanKartarpurSpirit #KartarpurCorridor pic.twitter.com/TZTzAQMUcw— Government of Pakistan (@GovtofPakistan) November 4, 2019
ഖാലിസ്ഥാൻ 2020 എന്ന സന്ദേശവും , റഫറണ്ടവും വീഡിയൊയിൽ കാണാം. സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന ആരംഭിച്ച റഫറണ്ടം 2020 പ്രസ്ഥാനത്തെ രഹസ്യമായി പാക്കിസ്ഥാന്റെ ചാര ഏജൻസിയായ ഐഎസ്എ പിന്തുണയ്ക്കുന്നു.1984 ൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ ഭീന്ദ്രൻ വാലെക്കൊപ്പം കൊല്ലപ്പെട്ട മേജർ ജനറൽ ഷബേഗ് സിംഗ്, അമ്രിക് സിംഗ് ഖൽസ എന്നിവരുൾപ്പടെ മറ്റ് ഖലിസ്ഥാനി തീവ്രവാദികളും പോസ്റ്ററിൽ ഉണ്ട്.
ഇന്ത്യയിലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ പാക്കിസ്ഥാൻ കർതാർപൂർ ഇടനാഴി ഉപയോഗിക്കുന്നതിനുളള സാധ്യതയെ കുറിച്ച് നിരവധി രഹസ്യാന്വേഷണ റിപ്പോർട്ടുകളും വിദഗ്ദരും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഖാലിസ്ഥാനെ പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ കർതാർപൂർ ഉപയോഗിക്കാൻ ശ്രമിക്കുന്നത് ആദ്യമല്ലെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post