ഡല്‍ഹിയിടെ വായുമലിനീകരണത്തിന് കാരണക്കാര്‍ പാകിസ്ഥാനും നെയും ചൈനയെയുമെന്ന് ബി.ജെ.പി. നേതാവ് അഗര്‍വാള്‍ ഷാര്‍ധ. . പാകിസ്ഥാനും ചൈനയും പുറത്തുവിടുന്ന വിഷവാതകമാണ് ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇപ്പോള്‍ വമിക്കുന്ന വിഷവാതകം നമ്മളെ ഭയക്കുന്ന അയല്‍രാജ്യങ്ങള്‍ പുറന്തള്ളുന്നതാവാനാണ് സാധ്യത. അത് പാക്കിസ്ഥാനും ചൈനയുമാണെന്നാണ് താന്‍ കരുതുന്നതെന്നും വിനീത് അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു. പാകിസ്ഥാന് ഏതെങ്കിലും തരത്തിലുള്ള വിഷവാതകം പുറത്തുവിട്ടോ എന്നത് നിര്‍ബന്ധമായും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചുമതലയേറ്റത് മുതല്‍ പാകിസ്ഥാന് നിരാശയിലാണ്. ഇന്ത്യക്കെതിരെ അവര്‍ എല്ലാ തന്ത്രങ്ങളും ഉപയോഗിച്ചിട്ടും ഒരു വിജയം പോലും നേടാനായില്ല. ഇന്ത്യക്കെതിരെ യുദ്ധം ചെയ്തപ്പോളും പാകിസ്ഥാന് പരാജയപ്പെട്ടുവെന്നും വിനീത് അഗര്‍വാള്‍ പറഞ്ഞു.
Discussion about this post