പൊലീസ് നായ്ക്കളുടെ മികവളക്കാനുള്ള സംസ്ഥാനതല മത്സരത്തിൽ സിറ്റി ഡോഗ് സ്ക്വാഡിലെ ഡെൽമയും ടീനയും ഒന്നാം സ്ഥാനം സ്വന്തമാക്കി. രണ്ടാം സ്ഥാനം നേടിയ ഡോണയും കൂടി ചേർന്നപ്പോൾ ജില്ലയ്ക്കിത് അഭിമാന നേട്ടം. പഞ്ചാബിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ ഇവർ യോഗ്യത നേടി.
ഹരിയാനയിലെ ഐടിബിപി പരിശീലനത്തിൽ ഒന്നാമതെത്തിയതിന്റെ തിളക്കം ടീനയ്ക്കു സ്വന്തം. നാലരവയസുകാരിയായ ഡോണ കൊലപാതക–മോഷണക്കേസുകളിൽ തുമ്പു കണ്ടെത്താൻ സമർത്ഥയാണ്. മെഡലുകളുമായി എത്തിയ മൂവർക്കും കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സ്പെഷൽ ബ്രാഞ്ച് എസിപി എസ്. ഷംസുദീൻ, ഡോഗ് സ്ക്വാഡ് എസ്ഐ ഡി. ശശിധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി അണിയിച്ച മെഡലുകൾ കഴുത്തിൽ അണിഞ്ഞാകും ഡെൽമയും ടീനയും ഡോണയും ഔദ്യോഗിക പരിപാടികൾക്ക് എത്തുക.
Discussion about this post