ഡല്‍ഹി: അയോധ്യ കേസില്‍ ഇന്ന് സുപ്രീംകോടതി വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. വിധി പുറത്തുവന്നതിന് ശേഷം മോഹന്‍ ഭാഗവത് വിധിയോട് പ്രതികരിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിധി എന്തായാലും പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
സുപ്രിം കോടതി വിധി ഇന്നുണ്ടാവുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ മോഹന്‍ ഭഗവത് ഡല്‍ഹിയിലെത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. ആഭ്യന്തരമന്ത്രിഅമിത് ഷാ ശനിയാഴ്ച രാവിലെ ബിജെപി ഓഫീസിലെത്തി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി.
ഇന്ന് 10.30 തോടെയാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുക. വിധി വരുന്നതിന് പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ മാത്രം 5000 സിആര്‍പിഎഫ് ഭടന്മാരെയാണ് സുരക്ഷയ്ക്കുവേണ്ടി നിയോഗിച്ചിട്ടുള്ളത്. സമാധാനം പുലരാന്‍ അയോധ്യയിലെ ജനങ്ങളുമായും മത നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Discussion about this post