കൊച്ചി: കേരള കത്തോലിക്ക സഭയില്‍ കന്യാസ്ത്രീകളുടെ എണ്ണം കുറയുന്നതായി വിലയിരുത്തല്‍. ഇത് തുടര്‍ന്നാല്‍ 20 വര്‍ഷത്തിനുളളില്‍ കേരളത്തിലെ പല കന്യാസത്രീ മഠങ്ങളും അടച്ചുപൂട്ടേണ്ടിവരുമെന്നും സഭാവിദഗ്ധര് പറയുന്നു.
കേരളത്തില്‍ കന്യാസ്ത്രീകളാകാന്‍ യുവതികളെ കിട്ടാനില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇങ്ങനെ പോയാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പു യൂറോപ്പില്‍ കത്തോലിക്കാ സഭ നേരിട്ട തിരിച്ചടി ഭാവിയില്‍ കേരളത്തിലുമുണ്ടായേക്കും. പല മഠങ്ങളും പൂട്ടേണ്ടതായി വരും.
കുടുംബ സാഹചര്യങ്ങളിലെ മാറ്റങ്ങളാണ് കന്യാസ്ത്രീകളാകാന്‍ യുവതികള്‍ കടന്നുവരാത്തതിന്റെ പ്രധാന കാരണം.പല കുടുംബങ്ങളുടെ ധനസ്ഥിതി പഴയതിനേക്കാള്‍ മെച്ചപ്പെട്ടു. വീട്ടിലെ മക്കളുടെ എണ്ണം കുറഞ്ഞു. ഒപ്പം മഠങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കും സ്വതന്ത്രമായി ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുളള അവകാശം സഭ തന്നെ നിഷേധിച്ചതും പ്രധാനകാരണമായെന്ന് വിലയിരുത്തപ്പെടുന്നു.
പക്ഷേ വെദികരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായില്ല. ഇക്കാര്യങ്ങളില്‍ സഭാനതൃത്വം കാര്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് ഉയര്‍ന്നിരിക്കുന്ന നിര്‍ദേശം.
Discussion about this post