മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ട്വിറ്റര്‍ ബയോ മാറ്റി ദേവേന്ദ്ര ഫഡ്നാവിസ്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം രണ്ടാം തവണയാണ് ഫഡ്നാവിസ് ട്വിറ്റര്‍ ബയോ മാറ്റുന്നത്. ‘മഹാരാഷ്ട്ര സേവക്’ (മഹാരാഷ്ട്രയുടെ സേവകൻ) എന്ന പുതിയ ബയോയാണ് ഫഡ്നാവിസ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
അതേസമയം മഹാരാഷ്ട്രയിൽ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കിയിരുന്നു. ഗവര്‍ണര്‍ ഭഗത് സിങ് കൊഷ്യാരിയുടെ ശുപാര്‍ശ പ്രകാരമാണ് രാഷ്ട്രപതി ഭരണം. സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി, ശിവസേന, എൻസിപി തുടങ്ങിയ കക്ഷികളെ ക്ഷണിച്ചെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്.
മഹാരാഷ്ട്രയില 288 അംഗ നിയമസഭയിൽ ബിജെപി 105 നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ശിവസേന 56, എൻസിപി 54, കോൺഗ്രസ് 44 സീറ്റിലുമാണ് വിജയിച്ചത്
Discussion about this post