തിരുവനന്തപുരം: കെപിസിസി വക്താവ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു.യു.ഡി.എഫ് യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചത്. ഫെബ്രുവരി 15വരെ അവധിയില്‍ പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ കത്ത് നല്കി.
ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് അജയ് തറയില്‍ പ്രസ്താവന നടത്തിയിരുന്നു. അജയ് തറയിലിന്റെ പ്രസ്താവനെയ തള്ളി കെ പി സി സി പ്രസിഡന്റ് വി എം സുധീരന് രംഗത്തെത്തിയതോടെ പ്രസ്താവന വ്യക്തിപരമാണെന്ന് കാണിച്ച് അജയ് തറയില്‍ പത്രക്കുറിപ്പിറക്കുകയും ചെയ്തിരുന്നു.
Discussion about this post