പാകിസ്ഥാന് തീവ്രവാദികള്‍ക്ക് പരിശീലനവും പിന്തുണയും നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ പാകിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. കശ്മീരിലെ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത് പാകിസ്ഥാനിലാണെന്നും ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ അവരെ പ്രാപ്തമാക്കുകയാണ് ചെയ്യുന്നതെന്നും ഒരു അഭിമുഖത്തില്‍ മുഷറഫ് പറഞ്ഞു.
ഒസാമാ ബിന്‍ ലാദന്, അയ്മാന്‍ അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി എന്നീ ആഗോള ഭീകരന്മാര് പാകിസ്ഥാനില്‍ ഹീറോകള്‍ എന്നാണ് മുഷാറഫ് വീഡിയോയില്‍ പറയുന്നത്. പഴക്കമുള്ള അഭിമുഖത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ ബുധനാഴ്ച പുറത്തുവിട്ടത് പാക് രാഷ്ട്രീയക്കാരന് ഫര്‍ഹാത്തുള്ള ബാബറായിരുന്നു.
Gen Musharraf blurts that militants were nurtured and touted as 'heroes' to fight in Kashmir. If it resulted in destruction of two generations of Pashtuns it didn't matter. Is it wrong to demand Truth Commission to find who devised self serving policies that destroyed Pashtuns? https://t.co/5Q2LOvl3yb
— Farhatullah Babar (@FarhatullahB) November 13, 2019
സാമാ ഞങ്ങളുടെ വീരനാണ്. അയ്മാന്‍ അല്‍ സവാഹിരിയും ഞങ്ങളുടെ ഹീറോയാണ്. എന്നാല്‍ ആഗോള സാഹചര്യങ്ങള്‍ മാറി മറിയുകയും ലോകം കാര്യങ്ങളെ വേറൊരു രീതിയില്‍ കാണാന്‍ തുടങ്ങുകയും ചെയ്തതോടെ ഞങ്ങളുടെ ഹീറോകള്‍ വില്ലന്മാരായി.”
ഭീകരവാദത്തിന് പിന്നില്‍ പാകിസ്ഥാനാണെന്നതിന് ഇതിനേക്കാള്‍ തെളിവുകള്‍ ആവശ്യമില്ലെന്നാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്ന വീഡിയോ എന്ന് സാമൂഹ്യമാധ്യമങ്ങളടക്കം പറയുന്നു.
Discussion about this post