മന്ത്രി എംഎം മണി വീണ്ടും വിവാദത്തിൽ. സംസ്ഥാന സഹകരണ വാരാഘോഷം സമാപനച്ചടങ്ങിൽ മന്ത്രി എം.എം.മണിക്ക് നാവുപിഴച്ചു. ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അന്തരിച്ച സുദിനം.
ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് നല്ല പങ്കുവഹിച്ച ആദരണീയനായ മുൻ പ്രധാനമന്ത്രി. ദീർഘനാൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടി ദീർഘനാൾ നമ്മെ നയിച്ച നെഹ്റുവിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലിയർപ്പിച്ച് നമുക്ക് തുടങ്ങാം എന്നു പറഞ്ഞാണ് എം.എം.മണി അധ്യക്ഷപ്രസംഗം തുടങ്ങിയത്. മന്ത്രി എംഎം മണിയുടെ പ്രസംഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളാണ്.
Discussion about this post