ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനികരുമായി പോവുകയായിരുന്ന ട്രക്കിന് നേർക്കുണ്ടായ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പല്ലന്‍വാല മേഖലയിലായിരുന്നു സ്ഫോടനം.
സ്ഫോടനത്തിൽ പരിക്കേറ്റ ജവാന്മാരെ ഉടന്‍തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിയിരുന്നെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം രജൗറിയില്‍ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം നടത്തി. ജനവാസ കേന്ദ്രത്തിനു നേര്‍ക്ക് പ്രകോപനം കൂടാതെ പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടരുന്നതായി സൈനിക വക്താവ് വ്യക്തമാക്കി.
Discussion about this post