വിദ്യാഭ്യാസ വായ്പ കുടിശ്ശിക പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്‍പ്പിച്ച സംഭവത്തില്‍ കേന്ദ്രത്തിനെതിരെ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. ഇതിനെതിരെ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അനില്‍ അംബാനിക്കും കത്തയയ്ക്കും.കേരളത്തിലെ ജനങ്ങളുടെ കണ്ണീരിന്റെ ലാഭം പറ്റരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ വിദ്യാഭ്യാസ വായ്പ കുടിശ്ശിക പിരിക്കല്‍ റിലയന്‍സിനെ ഏല്‍പ്പിച്ച സര്‍ക്കാരിന്റെ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് അറിയിച്ചു.അതുവരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന തല ബാങ്ക് കമ്മറ്റി വിളിച്ച് ചേര്‍ക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
Discussion about this post