കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സഞ്ചരിക്കാന്‍ ഇനി ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറും ഫോര്ച്യുണറുമില്ല.ഇനി ഇവരുടെ യാത്ര പത്ത് വര്‍ഷത്തോളം പഴക്കമുള്ള ടാറ്റ സഫാരിയിലെന്ന് സുചന.
സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും എസ്പിജി സുരക്ഷ എടുത്തു കളഞ്ഞിരിന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനം 10 വര്‍ഷം പഴക്കമുള്ള ടാറ്റ സഫാരി എസ്.യു.വിയിലേക്ക് മാറിയത്.
മൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു എസ്പിജി പ്രകാരം നെഹ്റു കുടുംബത്തിന് സുരക്ഷ ഒരുക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സുരക്ഷാ ഭീഷണിയില്ലെന്ന് കാണിച്ചാണ് എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്. നെഹ്റു കുടുംബം എസ്പിജി സുരക്ഷാ മാനദണ്ഡങ്ങള്‍ ശരിയായ രീതിയില്‍ പാലിച്ചില്ലെന്നും കേന്ദ്ര തയ്യാറക്കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
പ്രിയങ്കയും രാഹുലും വിദേശ യാത്രകളില്‍ പലപ്പോഴും എസ്പിജി സംരക്ഷണം ഉപയോഗിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ കണ്ടെത്തല്‍.ഇതോടെയാണ് ഈ മാസം എട്ടിന് സുരക്ഷ പിന്‍വലിച്ച് കൊണ്ട് കേന്ദ്രം ഉത്തരവ് ഇറക്കിയത്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമായി എസ്പിജി നിജപ്പെടുത്തി.
സഞ്ചരിക്കാന്‍ ഇനി ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറും ഫോര്ച്യുണറുമില്ല; നെഹ്റു കുടുംബത്തിന്റെ ഇനിയുള്ള യാത്ര ഇനി 10 വര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരി
Discussion about this post