പ്രേമം സിനിമയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംവിധായകന് കമല്‍ രംഗത്തെത്തി. സിനിമ ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് കമല്‍ പറഞ്ഞു. അധ്യാപികയെ പ്രണയിക്കുന്നതും ക്ലാസില്‍ ഇരുന്ന മദ്യപിക്കുന്നതും വിദ്യാര്‍ത്ഥികളെ തെറ്റായ ദിശയിലേക്ക് നയിക്കും ഇത്തരമൊരു സിനിമയുടെ വ്യാജ സിഡി ഇറങ്ങിയതാണോ മലയാളിയുടെ ദേശിയ ദുരന്തമെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും കമല്‍ പറഞ്ഞു. ആലപ്പുഴയില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു കമലിന്റെ പ്രതികരണം.
പ്രേമം സിനിമയുമായി ബന്ധപ്പെട്ട് തുടരെ തുടരെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന പശ്ചാത്തലത്തിലാണ് കമലിന്റെ പ്രതികരണം.
Discussion about this post