ചൈനയിൽ നടക്കുന്ന ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. മനു ഭാക്കറും എലവേനിൽ വലരീവനുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. ജൂനിയർ വിഭാഗത്തിലെ ലോക റെക്കോർഡ് തകർത്തായിരുന്നു മനു ഭാക്കറിന്റെ പ്രകടനം. 10 മീറ്റർ എയർ പിസ്റ്റളിലാണ് മനുവിന്റെ നേട്ടം. 10 മീറ്റർ എയർ റൈഫിളിലാണ് എലവേനിൽ സ്വർണം നേടിയത്.
ഇതോടെ ലോകകപ്പ് ഷൂട്ടിങ് മത്സരങ്ങളിൽ സ്വർണനേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത എന്ന നേട്ടവും മനു ഭാക്കർ സ്വന്തമാക്കി. ഹീന സിദ്ധുവാണ് ആദ്യമായി സ്വർണം നേടിയ വനിതാ താരം.
ഈ സീസണിലെ അവസാന ടൂർണമെന്റിൽ 244.7 പോയിന്റ് നേടിയാണ് പതിനേഴുകാരിയായ മനു ഭാക്കർ സ്വർണം സ്വന്തമാക്കിയത്. ഇന്ത്യയുടെ മറ്റൊരു താരം യശസ്വിനി ദേശ്വാളും ഈ ഇനത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഫൈനലില്‍ ആറാം സ്ഥാനത്തായി. 241.9 സ്കോറോടെ സെര്‍ബിയയുടെ സൊരാന അരുനോവിച്ച് വെള്ളിയും 221.8 സ്കോര്‍ നേടി ചൈനയുടെ ക്വിയാന് വാങ് വെങ്കലവും സ്വന്തമാക്കി.
Discussion about this post