ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതേസമയം, കുട്ടിയുടെ ചികിത്സയിൽ വീഴ്ച വന്നതിലും എന്തുകൊണ്ട് ആന്റിവെനം നൽകിയില്ലെന്നതിലും അന്വേഷണം തുടങ്ങി.
ജില്ലാ ഡെപ്യൂട്ടി ഡിഎംഒയാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉത്തരവിട്ടു.
സ്കൂളുകളിൽ ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
Discussion about this post