തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിന് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്കൂളിലെ ക്ലാസ്മുറികളിലെ കുഴികള്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂള്‍ കെട്ടിടം പുതുക്കിപണിയാന്‍ നേരത്തെ തന്നെ പണം അനുവദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെരിപ്പിടാതെ വിദ്യാര്‍ഥികള്‍ ക്ലാസ്മുറികളിലിരിക്കണമെന്ന ഒരു നിര്‍ദേശവും വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടില്ല. ഇക്കാര്യവും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബത്തേരി ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിനാണ് ബുധനാഴ്ച പാമ്പുകടിയേറ്റ് മരിച്ചത്. ക്ലാസിലെ പൊത്തില്‍ നിന്നും പാമ്പുകടിയേറ്റാണ് ഷഹ് ല മരിച്ചത്. പാമ്പുകടിയേറ്റതായി ഷഹ് ലയും സഹപാഠികളും പലതവണ പറഞ്ഞിട്ടും അര മണിക്കൂറിന് ശേഷം പിതാവ് എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
Discussion about this post