ചലച്ചിത്ര നടി പാർവതി തിരുവോത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിന് അഭിഭാഷകനും സംവിധായകനുമായ എറണാകുളം സ്വദേശി കിഷോറിനെതിരേ കേസ്. എലത്തൂർ പൊലീസാണ് കേസെടുത്തത്.
മെസഞ്ചർ വഴി തന്നെക്കുറിച്ച് മോശമായ വിവരങ്ങൾ പിതാവിനും സഹോദരനും കൈമാറിയെന്നും ഫേസ്ബുക്ക് വഴി അപവാദങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് പരാതി.
സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി എലത്തൂർ പൊലീസ് കൈമാറിയതിനെ തുടർന്നാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
Discussion about this post