ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരേ ആദ്യം ബാറ്റു ചെയ്യുന്ന ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച. 38 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി.മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ഇമ്രുള്‍ കയെസ് (4), ക്യാപ്റ്റന്‍ മോമിനുള്‍ ഹഖ് (0), മുഹമ്മദ് മിഥുന് (0), മുഷ്ഫിഖുര്‍ റഹീം (0), ഷദ്മാന്‍ ഇസ്ലാം (29) എന്നിവരാണ് പുറത്തായത്.
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ വിക്കറ്റ് ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയ്ക്കായിരുന്നു. ഏഴാം ഓവറില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ഇമ്രുള്‍ കയെസിനെയാണ് (4) ഇഷാന്ത് പുറത്താക്കിയത്.
നേരത്തെ ഈഡന് ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Discussion about this post