കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ ഡേ -നൈറ്റ് ടെസ്റ്റില്‍ ആതിഥേയരായ ബംഗ്ലാദേശ് ഒന്നാമിന്നിംഗ്സില്‍ 106 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയാണ് തകര്‍ത്തത്. ടെസ്റ്റില്‍ സ്വന്തം മണ്ണില്‍ ഇഷാന്തിന്റെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടമാണിത്.
12 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഇഷാന്ത് അഞ്ച് വിക്കറ്റ് നേടിയത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി ഇഷാന്തിന് മികച്ച പിന്തുണ നല്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഒരാള്‍ക്കുപോലും അര്‍ധ സെഞ്ച്വറി തികയ്ക്കാനായില്ല. 29 റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമാണ്ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ലിട്ടണ്‍ ദാസ് 24 ഉം നയീം ഹസ്സന് 19 റണ്‍സുമെടുത്തു. ശേഷിക്കുന്ന ഒരാള്‍ക്കുപോലും രണ്ടക്കം കാണാനായില്ല.
Discussion about this post