കോഴിക്കോട്: കൂടത്തായി വ്യാജവില്പ്പത്ര കേസുമായി ബന്ധപ്പെട്ട് മുന്‍ സിപിഎം നേതാവ് അറസ്റ്റില്‍. മുന്‍ സിപിഎം പ്രാദേശിക നേതാവ് മനോജിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ വില്‍പ്പത്രം നിര്‍മ്മിക്കാന്‍ ജോളിയെ സഹായിച്ച കേസിലാണ് നടപടി.
രാവിലെ പയ്യോളി പോലീസ് സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി.
വ്യാജവില്‍പ്പത്രം നിര്‍മ്മിക്കാന്‍ സഹായിച്ചെന്ന് നേരത്തെ തന്നെ ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജോളിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സിപിഎം ഇയാളെ സസ്പെന്റ് ചെയ്തിരുന്നു.
Discussion about this post