പത്തനംതിട്ട: കോഴഞ്ചേരി സ്കൂള്‍ പരിസരത്ത് വന്‍ കഞ്ചാവ് വേട്ടയില്‍ ഒരാള്‍ അറസ്റ്റില്‍. ഇന്ന് രാവിലെ സ്കൂള്‍ കുട്ടികള്‍ കഞ്ചാവ് ബീഡി വലിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ശൃംഖലയിലെ കണ്ണിയെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയില്‍ 1.600 കിലോ കഞ്ചാവ് കടത്തികൊണ്ടു വന്ന കുമ്പനാട് സ്വദേശി തങ്കച്ചനാണ് പിടിയിലായത്.
കോഴഞ്ചേരിയിലെ സ്കൂള്‍ കുട്ടികള്‍ക്ക് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആറന്മുള പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ദിജേഷ്, സി.കെ.വേണു,സി. പി .ഒ ഉദയന്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടിച്ചത്.
Discussion about this post