വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ എന്നിവരാണ് ഷഹലയുടെ വീട് സന്ദര്‍ശിക്കാനെത്തിയത്.
ബത്തേരി ടൗണില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കല്‍പ്പറ്റയില്‍ എംഎസ്എഫ് പ്രവര്‍ത്തകരും ഷഹല പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളിന് മുന്നില്‍ വെച്ച് യൂത്ത്കോണ്‍ഗ്രസും കരിങ്കൊടി കാണിച്ചു.
Discussion about this post