മുംബൈ: വിശ്വാസവോട്ടെടുപ്പില്‍ ബിജെപിയെ തോല്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഒറ്റക്കെട്ടായി ബിജെപിയെ തോല്പിക്കുമെന്നും ഇക്കാര്യത്തില്‍ തനിക്ക് നല്ല വിശ്വാസമുണ്ടെന്നും ആണ് അദ്ദേഹത്തിന്റെ വാദം. ദേവേന്ദ്ര ഫഡ്നാവിസിന്റെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പട്ടേലിനൊപ്പം ഉണ്ടായിരുന്നു.
രണ്ടുപേര്‍ ഒഴികെ ബാക്കി എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും ഇപ്പോള്‍ ഇവിടെയുണ്ട്. ആ രണ്ടുപേര്‍ അവരുടെ ഗ്രാമങ്ങളിലാണ് ഇപ്പോഴുള്ളതെങ്കിലും അവരും തങ്ങള്‍ക്കൊപ്പമാണെന്നും മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്തപാടാണ് ഇന്നത്തെ ദിവസമെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.
Discussion about this post