ആലുവ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു രാത്രിവേണ്ട, ഒരു നിമിഷം മതിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കൂടുതല്‍ എം.എല്‍.എമാരുള്ള കക്ഷിയാണ് അവിടെ ബിജെപി. ശിവസേനയും കോണ്‍ഗ്രസും ചേരുന്നത് ജനാധിപത്യവും ബിജെപിയും എന്‍സിപിയും ചേരുന്നത് ജനാധിപത്യ വിരുദ്ധവും ആകുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.
ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം ആലുവയില്‍ പറഞ്ഞു.
Discussion about this post