നെയ്യാറ്റിൻകരയ്ക്കു സമീപം ചെങ്കൽ മഹേശ്വരം ശിവപാർവ്വതീ ക്ഷേത്രത്തിലെ ശിവലിംഗത്തിനുള്ളിൽ മോഷണം. 111 അടി ഉയരമുള്ള ശിവലിംഗത്തിനുള്ളിലാണ് മോഷണം നടന്നത്. ഉള്ളിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ നടപ്പാതയുടെ തുടക്കത്തിലാണ് സന്ദർശകനായി എത്തിയ ആൾ സുരക്ഷാ ജീവനക്കാരന്റെ പണവും മൊബൈൽഫോണും കവർന്നത്.
ഉള്ളിലേക്കു നടന്നു കയറിയ ശേഷം മടങ്ങിയെത്തി ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി മോഷണം നടത്തുന്നതിന്റെ ദ്യശ്യങ്ങൾ സുരക്ഷാ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പാറശാല പൊലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചു.
Discussion about this post