മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് അജിത് പവാര്‍. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് നന്ദി, ഞങ്ങള്‍ സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ ഉറപ്പുവരുത്തും, മഹാരാഷ്ട്രയിലെ ജനങ്ങളുടെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കും’ എന്ന് അജിത് പവാര്‍ ട്വീറ്റ് ചയ്തു.
മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിനും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനും ആശംസകള്‍ നേരുന്നു, മഹാരാഷ്ട്രയുടെ ഉന്നമനത്തിന് വേണ്ടി ഇവര്‍ ഒരുമുച്ച് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും ആയിരുന്നു മോദിയുടെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ടാണ് അജിത് പവാര്‍ നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം അജിത് പവാറിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള എന്‍സിപിയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നാണ് സൂചനകള്‍. മുതിര്‍ന്ന നേതാവ് ജയന്ത് പാട്ടീല്‍ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി. ശരദ് പവാറുമായി സഹകരിക്കാനില്ലെന്ന നിലപാടാണ് അജിത് സ്വീകരിച്ചത് എന്നാണ് സൂചന.
ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് അജിത് പവാറിനോട് കഴിഞ്ഞ ദിവസം ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ എന്‍സിപി ആവശ്യപ്പെട്ടിരുന്നു. നിയമസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും അജിത് പവാറിനെ എന്‍സിപി നീക്കി. ഇതിന് മറുപടിയായാണ് മോദിയും കേന്ദ്രമന്ത്രിമാരും നേര്‍ന്ന ആശംസകള്‍ക്ക് അജിത് പവാര്‍ ട്വിറ്ററീലുടെ നന്ദി പറഞ്ഞത്.
Discussion about this post