ലക്നൗ: ഉത്തര്‍പ്രദേശില്‍ പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. ഗൗതം ബുദ്ധ നഗര്‍ പോലീസ് ആണ് 25000 രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പോലീസ് അന്വേഷിക്കുന്ന 71 കുറ്റവാളികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കണമെന്നും ഇവര്‍ക്ക് 25000 രൂപ പാരിതോഷികമായി നല്‍കുമെന്നും എസ്പി വൈഭവ് കൃഷ്ണ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ഉണ്ടായിട്ടുള്ള വിവിധ തരം കുറ്റകൃത്യങ്ങളില്‍പ്പെട്ട ഇവര്‍ക്കായി ഏറെ നാളായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊലപാതകം, മോഷണം, പീഡനം, എന്നീ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെയാണ് പോലീസ് തെരയുന്നത്.
Discussion about this post