തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. കുറ്റകരമായ അനാസ്ഥ കാണിച്ച വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെതിരെയും നടപടിയെടുക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. മന്ത്രിമാര്‍ അഴിമതിപ്പണം എണ്ണിക്കൊണ്ടിരിക്കുകയാണ്.മന്ത്രി കെ.എം മാണി ബജറ്റുമായി നിയമസഭയിലെത്തിയാല്‍ അപ്പോള്‍ കാണാമെന്നും വി.എസ് പറഞ്ഞു.
ആര്‍.ബാലകൃഷ്ണപിള്ളയുമായി ഒരുമിച്ച് നില്‍ക്കുന്ന സാഹചര്യമുണ്ടാകില്ല. എന്നാല്‍ പലതും സംഭവിച്ചേക്കാം. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത് അഴിമതിക്കേസിലാണെന്നും വി.എസ് കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post