വ്യവസായ വകുപ്പില്‍ വീണ്ടും ബന്ധു നിയമന വിവാദം. കൊല്ലത്തു നിന്നുള്ള സിപിഎം സംസ്ഥാന കമ്മറ്റിയംഗത്തിന്റെ മകനെ കേരള ഖാദി ബോര്‍ഡിന്റെ ഉന്നത പദവിയില്‍ നിയമിച്ചതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.. ഇതുസംബന്ധിച്ച് പാര്‍ട്ടിയിലും എതിര്‍പ്പ് രൂക്ഷമായിട്ടുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥര്‍, സെക്രട്ടേറിയേറ്റില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ബോര്‍ഡിന്റെ ഉന്നത പദവിയില്‍ നിയമിക്കുന്നത്. എന്നാല്‍ ഈ നിയമം അട്ടിമറിച്ചാണ് ബോര്‍ഡിന്റെ നിര്‍ണായക തസ്തികയില്‍ ഇത്തരത്തിലൊരു നിയമനം നടത്തിയത്.
തിരുവനന്തപുരം ആസ്ഥാനമായ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ ഡെപ്യൂട്ടി പ്രോജക്ട് മാനേജരായിരുന്ന കരാര്‍ ജീവനക്കാരനാണു സിപിഎം നേതാവിന്റെ മകന്.
ബന്ധു നിയമനത്തെച്ചൊല്ലി മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന വ്യവസായ മന്ത്രി ഇ.പി ജയരാജനാണു നിലവില്‍ ഖാദി ബോര്‍ഡ് ചെയര്മാന്. നിയമം ലംഘിച്ചു നടന്ന നിയമനത്തെച്ചൊല്ലി ഖാദി ബോര്‍ഡിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. .
Discussion about this post