കോഴിക്കോട്:സിപിഎമ്മിന് കീഴിലെ കേളു ഏട്ടന് പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പല രാമായണങ്ങള്‍,പല വായനകള്‍ എന്ന പേരില്‍ രാമായണ സംവാദം സംഘടിപ്പിച്ചു. രാമായണമാസാചരണം ഹിന്ദു വര്‍ഗ്ഗീയതയുടെ രാഷ്ട്രീയ അജണ്ടയാക്കി മാറ്റുന്നതിനെതിരെ ആയിരുന്നു മതേതര സംവാദം നടത്തിയത്.
വ്യത്യസ്ത രാമായണങ്ങളെ നിഷേധിക്കുക വഴി സാംസ്കാരിക ഫാസിസം അടിച്ചേല്പിക്കാന് ചിലര്‍ ശ്രമിക്കുകയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത കെ.ടി കുഞ്ഞിക്കണ്ണന് പറഞ്ഞു. കേരള നവോത്ഥാന ചരിത്രത്തെ നിഷേധിക്കുന്ന സമീപനമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്ന് കെഇഎന്‍ കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു.
Discussion about this post