ബത്തേരി: വയനാട് എം.പി രാഹുല്‍ ഗാന്ധി ഡിസംബര്‍ ആദ്യ വാരം വയനാട് സന്ദര്‍ശിക്കും. ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തിയതികളില്‍ എം.പി വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ സ്കൂളുകളുടെ സ്ഥിതഗതികള്‍ പരിശോധിക്കും.
ഇതിനിടെ വയനാട് എം.പിയെ കാണാനില്ലെന്ന് കാണിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് എഫ്. ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
Discussion about this post