ശബരിമല പ്രവേശനത്തിന് കേരളത്തിലെത്തിയ തൃപ്തി ദേശായിയ്ക്കൊപ്പം ചേരാനെത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകരാരും ആക്രമണം നടത്തിയിട്ടില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ബിന്ദു അമ്മിണിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞിട്ടില്ലെന്നും ബിജെപി അറിയിച്ചു.
തൃപ്തി ദേശായി ശബരിമലയിലെ ആചാരലംഘനത്തിനായി എത്തിയതറിഞ്ഞ് രാവിലെ ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കമീഷണര്‍ ഓഫീസിന് മുന്നിലെത്തിയിരുന്നു. ഇവിടെ വച്ച് ബിന്ദു അമ്മിണിയും ചില വാക്കുതര്‍ക്കമുണ്ടായി.
ബിന്ദു അമ്മിണി കമ്മീഷണര്‍ ഓഫിസിലേക്ക് പോവുന്നതിനിടെ ഒരാള്‍ എത്തി അവര്‍ക്ക് നേരെ മുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. ഇയാള്‍ ബിജെപി പ്രവര്‍ത്തകനല്ലെന്ന് വ്യക്തമായിട്ടുണ്ട്.
https://www.facebook.com/100009314229610/videos/2479598509027266/
എഎച്ച്പി, ഹിന്ദു ഹെല്പ് ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥ് എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവീണ്ട തൊഗാഡിയ നയിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. ബിന്ദു അമ്മിണിയെ പോലിസ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post