ഐഎന്‍എക്സ് മീഡിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മുന്‍ ധനമന്ത്രി പി. ചിദംബരത്തെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക വധേരയും തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും കഴിഞ്ഞ മാസം ജയിലിലെത്തി ചിദംബരത്തെ കണ്ടിരുന്നു.
ഐഎന്‍എക്സ് മീഡിയ കേസില്‍ പ്രതിയായ ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ചിദംബരം സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ചിദംബരം ജയിലില്‍ കസ്റ്റഡിയിലാണ്. ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.
Discussion about this post