രാജ്യത്ത് സമാധാനം തകർക്കുന്നത് ഹിന്ദുക്കളാണെന്ന് അഭിഭാഷകനായ രാജീവ് ധവാൻ.ഹിന്ദുക്കൾ മാത്രമാണ് രാജ്യത്ത് സമാധാനം തകർക്കുന്നത്. മുസ്ലീങ്ങൾ ഒരിക്കലും അത് ചെയ്യില്ല”-എന്നാണ് രാജീവ് ധവാന്റെ വിവാദ പ്രസ്താവന. ടൈംസ് നൗ ആണ് ധവാന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അയോധ്യ വിധിയിൽ മുസ്ലിം വിഭാഗം റിവ്യൂ ഹർജി നൽകുന്നില്ലെന്നും അനീതി സംഭവിച്ചിരിക്കുന്നത് മുസ്ലീങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു
അയോധ്യ തർക്കഭൂമി കേസിൽ മുസ്ലീം വിഭാഗത്തിന് വേണ്ടി വാദിച്ച അഭിഭാഷകനാണ് രാജീവ്
അയോധ്യ തർക്കഭൂമി കേസ് വിധിയിൽ പുനപരിശോധനാ ഹർജി സമർപ്പിക്കുമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോഡ്(എ.ഐ.എം.പി.എൽ.ബി) വ്യക്തമാക്കിയതിന് പിന്നാലെയാണ് ധവാന്റെ പ്രസ്താവന.
നവംബർ ഒൻപതിനാണ് അയോധ്യ തർക്കഭൂമി കേസിൽ സുപ്രിം കോടതി വിധി പ്രസ്താവിച്ചത്. ഭൂമി ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുക്കുകയും മുസ്ലിം വിഭാഗത്തിന് പള്ളി പണിയാൻ പകരം അഞ്ച് ഏക്കർ ഭൂമി കണ്ടെത്തി നൽകണമെന്നുമുള്ളതായിരുന്നു വിധി.
Discussion about this post