നീണ്ട 13 വർഷങ്ങൾക്കുശേഷം മോഹൻലാലിനെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലാണ് നടൻ മണി. ‘ഫൊട്ടോഗ്രാഫർ’ എന്ന സിനിമയിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്.ചിത്രത്തിലെ ‘ചെല്ലം ചാടി നടക്കണ പുൽച്ചാടി’.. എന്ന ഗാനം വലിയ ഹിറ്റായിരുന്നു. തന്നെ കാണണമെന്ന മണിയുടെ ആഗ്രഹം മാധ്യമങ്ങളിലൂടെ മോഹൻലാൽ അറിഞ്ഞിരുന്നു. തുടർന്നാണ് മണിയെ കാണാനായി ലൊക്കേഷനിലേക്ക് ക്ഷണിച്ചത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദർ’ സിനിമയുടെ ലൊക്കേഷനിലായിരുന്നു കണ്ടുമുട്ടൽ.
https://www.facebook.com/udalazhamfilm/videos/2429613934034353/
പ്രൊഡ്യൂസർമാരായ ഡോ. സജീഷ്, ഡോ. മനോജ്, ഡോ രാജേഷ് എന്നിവരുടെ സുഹൃത്തായ മെന്റലിസ്റ് ആദിയാണ്, മണിക്ക് വീണ്ടും ലാലേട്ടനെ കാണാനുള്ള അവസരം ഒരുക്കി കൊടുത്തത്. മണിയെ ചേർത്ത് പിടിച്ച് കുശലാന്വേഷണം നടത്തിയ മോഹൻലാൽ മണിയുടെ പുതിയ ചിത്രമായ ഉടലാഴത്തിന് എല്ലാവിധ വിജയാശംസകളും നേർന്നു.
Discussion about this post